* അപേക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി - 30.09.2020
1. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒബി.സി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്.
2. ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളും, സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം ഒ.ഇ.സി യ്ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
3. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്കോളർഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തിൽ ആകെ 2 പേർക്ക് മാത്രമേ അർഹതയുള്ളൂ.
4. രക്ഷിതാവിന്റെ വാർഷിക വരുമാനം 250,000/- രൂപയിൽ അധികരിക്കരുത്.
5. പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.*
6. മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനമോ, അതിലധികമോ സ്കോർ നേടിയിരിക്കണം. നടപ്പു വർഷത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.
7. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
8. 202021 വർഷത്തേക്കുള്ള അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in , www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, എല്ലാ സ്കൂളുകളിലും ലഭ്യമാണ്. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്)
9. നിർദ്ദേശങ്ങൾ പൂർണമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷാഫാറം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.
10. വാർഷിക വരുമാനം സംബന്ധിച്ച സത്യപ്രസ്താവന അപേക്ഷാഫാറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയതിൽ രക്ഷിതാവിന്റെ ഒപ്പ് നിർബന്ധമായും - ഉണ്ടായിരിക്കണം (മുദ്രപത്രം ആവശ്യമില്ല.)
11. രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
12. അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ ഫണ്ടിനനുസരിച്ച് ഉയർന്ന മാർക്ക് ശതമാനം, താഴ്ന്ന വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്.
13. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്ബുക്കിന്റെ അക്കൌണ്ട് നമ്പർ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
14. അവസാന തീയതിക്കുശേഷം ലഭിക്കുന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്‌കൂള്‍ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കേണ്ട അവസാന തീയതി 30.09.2020.
വിദ്യാലയങ്ങള്‍ www.egrantz,kerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം 2020 ഒക്ടോബര്‍ 15.
മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്‌തമായി Egrantz സൈറ്റിലാണ് വിദ്യാലയങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിന് Add New Student, Updte Student Mark , Apply for Scholarship എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്.
ഈ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം HM Login മുഖേന അപേക്ഷകള്‍ Verify ചെയ്‌തിരിക്കണം പ്രിമെട്രിക് സ്കോളർഷിപ് സംബന്ധമായ പരാതികളും സംശയങ്ങളും "egrantz3.0helpline@gmail.com" എന്ന ഇമെയിൽ വിലാസത്തിലേക്ക് സ്കൂൾ കോഡ് & അഡ്മിഷൻ നമ്പർ എന്നിവ രേഖ പെടുത്തി അയക്കാവുന്നതാണ്.
No comments:
Post a Comment