ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളുടെ സമയം,പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചുവടെ ക്ലാസ് തിരിച്ച് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ലാസ് ഗ്രൂപ്പില്‍ നല്‍കും.
| | | | | |
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2020-21 അധ്യയനവര്‍ഷം ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലിങ്ക് ചെയ്തിരിക്കുന്നു. മാറിയ പശ്ചാത്തലത്തില്‍ അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മകളിലൂടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളെ പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Wednesday, September 23, 2020

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍

 

2020 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുക ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ  പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

നമുക്കാവശ്യമായ എല്ലാ രേഖകളും , സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്വേർഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala” തിരഞ്ഞെടുക്കുക. തുടർന്ന് "Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന - ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 1800-4251-1800 (ടോൾ ഫ്രീ) 155300 (ബി.എസ്.എൻ.എൽ നെറ്റ്വർക്കിൽ നിന്ന്) 0471- 2335523 (ബാക്കി നെറ്റ്വർക്കിൽ നിന്നും) എന്നി ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

No comments: