ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളുടെ സമയം,പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചുവടെ ക്ലാസ് തിരിച്ച് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ലാസ് ഗ്രൂപ്പില്‍ നല്‍കും.
| | | | | |
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2020-21 അധ്യയനവര്‍ഷം ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലിങ്ക് ചെയ്തിരിക്കുന്നു. മാറിയ പശ്ചാത്തലത്തില്‍ അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മകളിലൂടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളെ പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Tuesday, March 24, 2020

കൊറോണ- രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍...


ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇത് ബാധകമാണ്. ഇന്നുരാത്രി 12 മണിമുതല്‍ വീടിനുപുറത്തേക്കുപോകരുത്. സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റി കൊറോണയില്‍ നിന്ന് മോചനം നേടാന്‍ പ്രധാനമന്ത്രി രാജ്യത്തോടഭ്യര്‍ത്ഥിച്ചു.

No comments: