കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചു. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. ഇന്ന് രാത്രി തന്നെ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരും.
1.ലോക്ക്ഡൗണ്‍ എന്നാല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും.
2.പൊതുഗതാഗതം ഉണ്ടാകില്ല. (കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് എന്നിവ ഓടില്ല).
3.സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും.
4.പെട്രോള്‍, എല്‍പിജി വിതരണം എന്നിവ ഉണ്ടാകും.
5.ആശുപത്രികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
6.സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തും.
7.ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകയും നിര്‍ത്തിവെക്കും.
8.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും. മറ്റു കടകള്‍ അടച്ചിടണം.
9.റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും.
10.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് തടസ്സമില്ല. എന്നാല്‍, ശാരീരിക അകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കണം.
11.ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
No comments:
Post a Comment