ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളുടെ സമയം,പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചുവടെ ക്ലാസ് തിരിച്ച് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ലാസ് ഗ്രൂപ്പില്‍ നല്‍കും.
| | | | | |
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2020-21 അധ്യയനവര്‍ഷം ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലിങ്ക് ചെയ്തിരിക്കുന്നു. മാറിയ പശ്ചാത്തലത്തില്‍ അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മകളിലൂടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളെ പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Monday, September 06, 2021

Wednesday, September 23, 2020

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ

 

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു അവസാന തിയ്യതി ഒക്ടോബർ 1.

ഒന്നാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് 2020 -2021 

അവശ്യമായ രേഖകൾ:

50 % ത്തിനു മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ് (ഈ വർഷം പുതിയ സ്കൂളിലേക്ക് മാറ്റി ചേർത്തവരല്ലെങ്കിൽ മാർക്ക് തെളിയിക്കാൻ സ്കൂൾ അധ്യാപകർ നൽകുന്ന എന്തെങ്കിലും രേഖ മതിയാകും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്സ്കൂൾ അധ്യാപകരെ വിളിച്ചു സമ്മതവും സമയവും ലഭിച്ച ശേഷം മാത്രം രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് കൈപറ്റുക, വിദ്യാർഥികളെ സ്കൂളിലേക്കും അക്ഷയകളിലേക്കും പറഞ്ഞയക്കാതിരിക്കുക. ഒന്നാം ക്ലാസ്സുകാർക്ക് മാർക് ലിസ്റ്റ് ആവശ്യമില്ല. ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്‌ ,മൊബൈൽ നമ്പർ,ജനന സർട്ടിഫിക്കറ്റ്,റേഷൻ കാർഡിലെ വരുമാനം

പുതുക്കേണ്ടവർക്ക്

1️⃣കഴിഞ്ഞവർഷം apply ചെയ്തപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഐഡി, (പ്രിന്‍റ് കൈവശം ഉണ്ടെങ്കിൽ അതിലുണ്ടാകും)

2️⃣പാസ്സ്‌വേർഡ്‌

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍

 

2020 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുക ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ  പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

നമുക്കാവശ്യമായ എല്ലാ രേഖകളും , സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്വേർഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala” തിരഞ്ഞെടുക്കുക. തുടർന്ന് "Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന - ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 1800-4251-1800 (ടോൾ ഫ്രീ) 155300 (ബി.എസ്.എൻ.എൽ നെറ്റ്വർക്കിൽ നിന്ന്) 0471- 2335523 (ബാക്കി നെറ്റ്വർക്കിൽ നിന്നും) എന്നി ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ OBC വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത് ഒ ബി സി വിഭാഗത്തില്‍പ്പെട്ട OEC ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. 
  
സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. 50% കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സോളർഷിപ്പിന് 2020-2021 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.

* അപേക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി - 30.09.2020 

1. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒബി.സി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്. 

2. ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളും, സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം ഒ.ഇ.സി യ്ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല. 

 

3. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്കോളർഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തിൽ ആകെ 2 പേർക്ക് മാത്രമേ അർഹതയുള്ളൂ. 

4. രക്ഷിതാവിന്റെ വാർഷിക വരുമാനം 250,000/- രൂപയിൽ അധികരിക്കരുത്. 

5. പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.* 

6. മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനമോ, അതിലധികമോ സ്കോർ നേടിയിരിക്കണം. നടപ്പു വർഷത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല. 

7. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്. 

8. 202021 വർഷത്തേക്കുള്ള അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in , www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, എല്ലാ സ്കൂളുകളിലും ലഭ്യമാണ്. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്) 

9. നിർദ്ദേശങ്ങൾ പൂർണമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷാഫാറം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്. 

10. വാർഷിക വരുമാനം സംബന്ധിച്ച സത്യപ്രസ്താവന അപേക്ഷാഫാറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയതിൽ രക്ഷിതാവിന്റെ ഒപ്പ് നിർബന്ധമായും - ഉണ്ടായിരിക്കണം (മുദ്രപത്രം ആവശ്യമില്ല.) 

11. രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 

12. അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ ഫണ്ടിനനുസരിച്ച് ഉയർന്ന മാർക്ക് ശതമാനം, താഴ്ന്ന വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്. 

13. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്ബുക്കിന്റെ അക്കൌണ്ട് നമ്പർ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. 

14. അവസാന തീയതിക്കുശേഷം ലഭിക്കുന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. 

നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്‌കൂള്‍ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കേണ്ട അവസാന തീയതി 30.09.2020. 

വിദ്യാലയങ്ങള്‍ www.egrantz,kerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം 2020 ഒക്ടോബര്‍ 15. 

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്‌തമായി Egrantz സൈറ്റിലാണ് വിദ്യാലയങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിന് Add New Student, Updte Student Mark , Apply for Scholarship എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. 

ഈ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം HM Login മുഖേന അപേക്ഷകള്‍ Verify ചെയ്‌തിരിക്കണം പ്രിമെട്രിക് സ്കോളർഷിപ് സംബന്ധമായ പരാതികളും സംശയങ്ങളും "egrantz3.0helpline@gmail.com" എന്ന ഇമെയിൽ വിലാസത്തിലേക്ക് സ്കൂൾ കോഡ് & അഡ്മിഷൻ നമ്പർ എന്നിവ രേഖ പെടുത്തി അയക്കാവുന്നതാണ്.